FLASH NEWS

‌‘റഷ്യ-യുക്രെയ്ൻ യുദ്ധം' : ഇന്ത്യയിലും മോദിയിലും പ്രതീക്ഷയർപ്പിച്ച് പോളണ്ട്

WEB TEAM
August 23,2024 09:51 AM IST

വാഴ്സ :  അവസാന പരിഹാരം കണ്ടെത്താനാവാത്ത റഷ്യ-യുക്രെയ്ൻ യുദ്ധം പരിഹരിക്കുന്നതിൽ ഇന്ത്യയ്ക്കും നരേന്ദ്ര മോദിയ്ക്കും സുപ്രധാനവും ക്രിയാത്മകവുമായ

പങ്കു വഹിക്കാനാകുമെന്ന് പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക്.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുക്രെയ്നിലേക്കുള്ള യാത്രയ്ക്ക് തൊട്ടു മുൻപായിരുന്നു ടസ്കിന്റെ പ്രതികരണം.

''റഷ്യ–യുക്രെയ്ൻ യുദ്ധം സമാധാനപരമായി അവസാനിപ്പിക്കാൻ മോദി സന്നദ്ധത അറിയിച്ചിട്ടുണ്ട്.

ഈ സന്ദർശനം ചരിത്രപരമാകും'' - ടസ്ക്ക് വ്യക്തമാക്കി.

അതേ സമയം, യുക്രെയ്നിലും പശ്ചിമേഷ്യയിലും നടക്കുന്ന സംഘർഷങ്ങളിൽ നരേന്ദ്ര മോദി ആശങ്ക പ്രകടിപ്പിച്ചു.

''സമാധാനവും സുസ്ഥിരതയും പുനഃസ്ഥാപിക്കാൻ

ചർച്ചയും നയതന്ത്രവും വേണമെന്നാണ് ഇന്ത്യയുടെ നിലപാട്. യുദ്ധഭൂമിയിൽ ഒരുപ്രശ്നവും പരിഹരിക്കപ്പെടില്ല. മേഖലയിൽ സമാധാനവും സുസ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനു സാധ്യമായ എല്ലാ സഹകരണവും നൽകാൻ തയാറാണ് '' - ഇന്ത്യൻ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കി.

‘'യുക്രെയ്നിലും പശ്ചിമേഷ്യയിലും നടക്കുന്ന സംഘർഷങ്ങൾ നമുക്കെല്ലാവർക്കും ആശങ്കയാണ്. നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുന്നതു മനുഷ്യരാശിക്കാകെ വെല്ലുവിളിയാണ് '’– ടസ്കുമായുള്ള കൂടിക്കാഴ്ചയിൽ മോദി വ്യക്തമാക്കി.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.